tag:blogger.com,1999:blog-8784278502601444030.post7287173158375459135..comments2023-09-04T00:30:28.132-07:00Comments on തിരയും ചുഴിയും: വേലി തന്നെ വിള തിന്നുകയോ?Jaffer Atholihttp://www.blogger.com/profile/15107122822890802154noreply@blogger.comBlogger1125tag:blogger.com,1999:blog-8784278502601444030.post-63094731050080566642012-02-24T10:17:47.295-08:002012-02-24T10:17:47.295-08:00റെസര്ച്ച് അസ്സിസ്റ്റന്റും എഴുത്തുകാരിയുമായതു കൊ...റെസര്ച്ച് അസ്സിസ്റ്റന്റും എഴുത്തുകാരിയുമായതു കൊണ്ട് നിയമത്തില്‍ വിട്ട് വീഴ്ച്ച ഉണ്ടാകുമോ?ഗോവിന്ദ്ച്ചാമി പ്രശ്നവും സമാനമായ സ്ത്രീകളോട് അതിക്രമവും ടിക്കറ്റ് പ്രശ്ന സംഭവവും താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മാത്രമല്ല എതിര് കക്ഷികള്‍ക്ക് പറയാനുള്ളത് ഒരു പത്രവും പ്രസിദ്ധീകരിച്ച് കണ്ടതുമില്ല.അവരുടെ യൂണിയന്റെ വകയായി ഒരു കുറിപ്പ് മാത്രം. നിയമ പരമായ ടിക്കറ്റ് കൈവശം ഉണ്ടെങ്കില്‍ ടിക്കറ്റ് പരിശോധന വേളയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല.മനപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഗോവിന്ദച്ചാമി സംഭവത്തിനു ശേഷം ജീവനക്കാര്‍ മുതിരുമെന്ന് പറയുന്നത് വിരോധാഭാസമായി തോന്നുന്നു.ടി.ടി.മാരും ഫസ്റ്റ് ക്ലാസ്സ് യാത്രക്കാരുമായി ഈ വക കേസുകളില്‍ സ്ഥിരം യുദ്ധം പതിവ് കാഴ്ച്ചയാണ്.ഫസ്റ്റ് ക്ലാസ്സ് ടികറ്റ് ഉണ്ടെങ്കില്‍ എവിടെയും കയറി പറ്റാം എന്ന ഒരു ധാരണ യാത്രക്കാര്‍ക്ക് ഉണ്ടാകുന്നതിന്റെ ഭവിഷ്യത്ത് മാത്രമാണിത്.ഒരു ദിവസം കുറഞ്ഞത് പത്ത് കേസെങ്കിലും ഈ വിഷയവുമായി ഉണ്ടാകാറുണ്ട്.ഇവിടെ യാത്രക്കാരി ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന വ്യക്തി ആയതിനാലും ഒരു സ്ത്രീ ആയതിനാലും വാര്‍ത്താ പ്രാധാന്യം ഉണ്ടായി. ഒരു സാധാരണക്കാരനും പുരുഷനുമായിരുന്നു എങ്കില്‍ ഈ സംഭവം ഒരിക്കലും പബ്ലിസിറ്റി കിട്ടാന്‍ പോകുന്നില്ലാ എന്നുറപ്പ്.ടിടിമാര്ക്ക് കയര്‍ക്കാനും വഴക്ക് പറയാനും അധികാരമില്ലാ എന്നതിനോട് പൂര്‍ണ യോജിപ്പ് ഉണ്ട്. അവര്‍ നിശ്ശബ്ദമായി ടിക്കറ്റിലെ മേല്‍ വിലാസം നോക്കി കുറിച്ചെടുത്ത് പിന്നീട് റെയില്‍ വേ കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ യാത്രക്കാരിക്ക് പറയാനുള്ള ന്യായം അവിടെ പോയി പറയുകയും നീതി തേടാനും കഴിഞ്ഞേനെ. അഥവാ ടിടി പറഞ്ഞതാണ് ശരിയെങ്കില്‍ കോടതിയില്‍ നിന്ന് ശിക്ഷയായി വരുന്നത് യാത്രക്കാരി സ്വീകരിക്കാനും തയാറായേനെ. നിയമം കയ്യിലെടുക്കുമ്പോഴാണ് ഈ വക കുഴപ്പങ്ങള്‍. ഇതിനെ സംബന്ധിച്ച് ഒരു പോസ്റ്റ് ഈയുള്ളവന് ഉടനെ തയാറാക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com