Saturday, January 20, 2018

[19/01, 09:46] Jafer Atholi: ഏറെ പ്രബുദ്ധരും അതിലേറെ ദീനിയ്യുമായ കേരള മുസ്ലിം പുരുഷന്മാരെ കാണുന്ന മാത്രയിൽ തന്നെ അവർ ഏതു വിഭാഗം മുസ്ലിമാണെന്നും ആ വിഭാഗത്തിലെ ഏതു ഗ്രൂപ്പുകാരൻ ആണെന്നും സാമാന്യജ്ഞാനമുള്ള ഏതൊരു സാധാരണ മലയാളി മുസ്ലിമിനും തിരിച്ചറിയാൻ കഴിയും. എന്നാൽ പർദ്ദയിൽ മൂടപ്പെട്ട അല്ലെങ്കിൽ ലാമിട്ടു മൂടിയ ഒരു മുസ്ലിം സ്ത്രീയെ കണ്ടാൽ ഒരുപക്ഷേ അവൾ ഏതു വിഭാഗം താത്തായാണ് എന്ന് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടാണ്. കേരളത്തിലെ സുന്നി EK വിഭാഗത്തിന്‍റെ കോലം ഒന്ന് വേറെയാണ്. AP വിഭാഗത്തിന്‍റെ കോലവും കുപ്പായവും തലേക്കെട്ടും (പൊറോട്ട കെട്ട്, ചാണാക്കെട്ട്) വേറെയാണ്. ദക്ഷിണ കേരള സുന്നികളുടെ കുപ്പായവും കെട്ടും വേറെയാണ്. മുജാഹിദ് ഓരോ ഗ്രൂപ്പുകാരുടെയും സ്റ്റൈല്‍ വേറെ വേറെ രീതിയിലാണ്. ജമാഅത്തെ ഇസ്ലാമിക്കാരുടെ സ്റ്റൈലും രൂപവും വേറെ തന്നെയാണ്. തബ്ലീഗ് ജമാത്തുകാരുടെ കോലവും രൂപവും ഇതില്‍ നിന്നെല്ലാം വേറിട്ടതാണ്. അങ്ങനെ വ്യത്യസ്തമായ രൂപഭാവങ്ങളില്‍ അവര്‍ ഗ്രൂപ്പ്‌ മാറുന്നതിനനുസരിച്ച് കോലവും കെട്ടും മാറ്റി, താടി, മീശ സ്റ്റൈലും മാറ്റി അങ്ങനെ വഅള് പറഞ്ഞു നടക്കുന്നു. പക്ഷെ ഇവരാരും മാറുന്നില്ല. ഇവരുടെ മനസിലും മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. പദാര്‍ത്ഥ തലത്തിലായാലും ആശയതലത്തിലായാലും സൈക്കോളജിക്കല്‍ ആയിട്ടായാലും സയന്റിഫിക് ആയിട്ടായാലും എങ്ങനെ ഏതു കിത്താബ് വായിച്ചിട്ടും അതൊന്നും നമ്മുടെ മനസ്സിനെ മാറ്റിത്തീര്‍ക്കാന്‍ ഉതകുന്നില്ലെങ്കില്‍ ഒരു വായന കൊണ്ടും ഒരു കിതാബ് കൊണ്ടും ഒരു പ്രയോജനവും ഉണ്ടാവുകയില്ല. വെറും സമയം പാഴാക്കല്‍ മാത്രം. അല്ലാഹു ഒരു ജനതയെയും ഒരു വ്യക്തിയെയും അവര്‍ അവരുടെ നഫ്സുകളെ മാറ്റാത്തിടത്തോളം മാറ്റുകയില്ല, إنالله لايغير ما بقوم حتى يغيروا ما بأنفسهم


No comments:

Post a Comment

Related Posts Plugin for WordPress, Blogger...