Tuesday, July 3, 2012

അഹമ്മദ് സാഹിബിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും.


          തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് ട്രഷറര്‍ അരിയില്‍ ഷൂക്കൂര്‍ വധിക്കപ്പെട്ടിട്ട് നാലര മാസമായി. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു നിഷ്ഠൂരവും നീചവുമായ ആ കൊലപാതകം. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു ശേഷമാണ് ഷുക്കൂറിന് വേണ്ടി വാ തുറക്കാന്‍ ലീഗു നേതൃത്വം മുന്നിട്ടിറങ്ങിയതു തന്നെ. പിന്നീട് കേരളമാകെ ഷുക്കൂറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫണ്ട് പിരിവും തകൃതി.

          ഇത്രയൊക്കെയായിട്ടും കണ്ണൂര്‍ ജില്ലക്കാരനായ അഖിലേന്ത്യാ പ്രസിഡണ്ട് ഇ അഹമ്മദിന് ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാനോ സന്തപ്ത കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സമയം കിട്ടിയില്ല! യു ഡി എഫ് കാരല്ലാത്തവരടക്കം ഷൂക്കൂറിന്റെ വീട്ടിലെത്തിയിട്ടും അഖിലേന്ത്യാ നേതാവ് എത്താതിരുന്നത് ക്ഷീണമായപ്പോഴാണ് തിങ്കളാഴ്ച ജില്ലാ നേതാക്കളുടെ അകമ്പടിയോടെ അദ്ദേഹമെത്തിയത്. നോക്കണേ നേതാവിന്റെ അനുയായി സ്‌നേഹം.

2 comments:

  1. അഹമ്മദ്‌ സാഹിബ് ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാന്‍ വന്നത് വൈകിയായത്തില്‍ ന്യാന്‍ തെറ്റൊന്നും കാണുന്നില്ല
    പക്ഷെ മുസ്ലിം ലീഗിന്റെ നേതാക്കള്‍ ആ അരുംകൊലക്കെതിരെ പ്രതികരിക്കാന്‍ മടിച്ചുനില്‍ക്കുന്നത് കാണുന്പോള്‍ സങ്കടം തോന്നുന്നു.

    ReplyDelete
  2. മാര്‍കിസ്റ്റുപാര്‍ട്ടി പോലുള്ള ഒരു കൊലയാളി പാര്‍ട്ടിക്കെതിരെ എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ലീഗ്.
    പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി ഒഴുകിയാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടും എന്ന് മാത്രം.എന്‍.ഡിഎഫ് പോലുള്ള തീവ്രവാദി പ്രസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ ചേക്കേറുകയും ചെയ്യും.
    കൊലയാളികളുടെ ഒപ്പം ചേര്‍ന്ന് ശുക്കൂര്‍ന് വേണ്ടി കരയുന്നവരുടെ തനിനിറവും തിരിച്ചരിയെണ്ടാതുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...